Thursday, June 2, 2011

സ്റ്റാറ്റസ് മത്സരം ഏപ്രില്‍ 17

സ്റ്റാറ്റസ് മത്സരം
പങ്കെടുക്കേണ്ടവര്‍

സിറൂസ് ഷിബൂസ്
ഹനൂസ് ഫത്തൂസ്

വിജൂസ് ഗുലൂസ്
Added 17 April · · ·

    • Shihab A Hassan
      ജീവിതത്തിന്‍റെ നേര്‍ക്കഴ്ച്ചകളാണ് സ്വപ്‌നങ്ങള്‍.

      മനസ്സ് നെയ്തു കൂട്ടുന്ന സ്വപ്‌നങ്ങള്‍ എന്നില്‍ പ്രദാനം ചെയ്ത ആത്മവിശ്വാസം ഇല്ലായിരുന്നെങ്കില്‍ എന്‍റെ ജീവിതം തന്നെ ഏറെ വ്യത്യസ്തമായിരുന്നെനെ.

      സ്വപ്‌നങ്ങള്‍ ഇല്ലാത്ത ഏകാന്തമായ പകലുകളെയും, സ്വപ്ന...ം കണ്ടുണരാത്ത സുഖശീതളമായ നിദ്രകളെയും ഞാന്‍ വെറുക്കുന്നു.

      ഞാന്‍ കാണുന്ന സ്വപ്‌നങ്ങള്‍ സാക്ഷാല്‍കരിക്കപ്പെടുന്ന ഒരു നാളെയെയാണ് ഞാന്‍ കാത്തിരിക്കുന്നത്.
      See more
      18 April at 08:46 · · 15 peopleLoading...
    • Abdul Fathah Marthandan M ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടപ്പെട്ടു പിന്നെ സ്വപ്നം കാണലും തുടങ്ങി..ഒരു വര്‍ഷത്തോളം പല സ്വപ്നങ്ങളും നെയിതെടുത്തു.. വീട്ടുകാരെ അറിയിച്ചപ്പോള്‍ എല്ലാ സ്വപ്നങ്ങളും തച്ചുടച്ചു അവര്‍ കൈ കഴുകി.. ഞാന്‍ കാലും കഴുകി....
      18 April at 08:59 · · 17 peopleLoading...
    • Viji George എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഇല്ല കറുപ്പും വെളുപ്പും മാത്രം ,വേദനയും
      വിങ്ങലും മാത്രം ,എകാതതയും ശൂന്യതയും മാത്രം , ആഗ്രഹിക്കുന്നത് സ്വപ്നം കാണണം
      എന്നു വാശി പിടിക്കുന്നത്‌ ശെരി അല്ലല്ലോ ,എന്നാലും മനസ്സില്‍ ഉള്ളത്
      സ്വപ്‌നങ്ങള്‍ ആയി വരുംഎങ്കില്‍ എന്‍റെ സ്വപ്നങ്ങളും നിറങ്ങള്‍
      ചാലിച്ചതാകും,കാരണം എന്‍റെ മനസ് ഒരു പൂമ്പാറ്റയെ പോലെ ആണ് പല വര്‍ണങ്ങളില്‍
      ഉള്ള ഒരു കൊച്ചു പൂമ്പാറ്റ ,
      18 April at 12:47 via · · 10 peopleLoading...
    • Siraj Bin KunjiBava
      തലയില്‍ ടവല്‍ കെട്ടി ഉസ്താദിന് മുന്നില്‍ ഇരുന്നു. എന്റെ കയ്യില്‍ വെച്ച് തന്ന ചെറുക്കന്റെ കൈ ഒന്ന് മുറുക്കി പിടിച്ചുവോ ഞാന്‍? നിറഞ്ഞൊഴുകിയ കണ്ണുനീര്‍ കൈത്തണ്ടയില്‍ വീണു വെള്ള ഷര്‍ട്ട് നനഞ്ഞു! മതപരമായ ചടങ്ങുകള്‍ കഴിഞ്ഞു ചെറുക്കന്‍ എന്റെ് മകളു...ടെ കഴുത്തില്‍ താലി ചാര്ത്തി . വിറയ്ക്കുന്ന കരങ്ങളോടെ എന്റെ‍ മകളെ ചേര്ത്ത് പിടിച്ചു ഞാന്‍ വിതുമ്പി. അല്ലാഹു അക്ബര്‍! തൊട്ടടുത്ത പള്ളിയിലെ ബാങ്ക് വിളി എന്നെ ആ മനോഹരമായ സ്വപ്നത്തില്‍ നിന്നും ഉണര്ത്തി . പക്ഷെ അപ്പോഴും എന്‍റെ കണ്ണുകളില്‍ നനവുണ്ടായിരുന്നു...ഇതെഴുതുമ്പോഴും...See more
      18 April at 13:10 · · 14 peopleLoading...
    • Gulmohar Kodungallor
      നിറഭേദങ്ങള്‍ ഇല്ലാത്ത എന്റെ സ്വപ്നങ്ങള്‍ക്ക്
      എന്നും ചുവന്ന റോസാ പൂവിന്റെ നിറമായിരുന്നു

      എന്റെ ഹൃദയത്തില്‍ അവള്‍ കൂട് കൂട്ടിയപ്പോള്‍
      അവള്‍ക്കു ഞാന്‍ സമ്മാനിച്ചതും എന്റെ സ്വപ്‌നങ്ങള്‍ ആയിരുന്നു
      ...
      ഒരിക്കല്‍ എല്ലാം മറക്കൂ എന്ന് കാതില്‍ ഓതി
      അവള്‍ പറന്നു അകന്നപ്പോള്‍
      എന്റെ സ്വപ്‌നങ്ങള്‍
      രക്ത കട്ടകളുടെ രൂപം പ്രാപിച്ചു
      അവളുടെ കൈകളില്‍ നിന്നോലിച്ചിറങ്ങുന്നുണ്ടായിരുന്നു
      അപ്പോഴേക്കും ഹൃദയത്തിന്റെ ഭാഗത്ത്
      ഒരു വലിയ ദ്വാരവുമായി ഞാന്‍ തേങ്ങുകയായിരുന്നു .. എന്റെ നഷ്ട സ്വപ്നങ്ങളെ ഓര്‍ത്ത്‌
      See more
    • Haneef Cheruthazham
      ബാല്യകാലത്ത് സ്കൂളില്‍ പോകുന്ന വഴിക്ക് കാണുന്ന ഒരു ഇലഞ്ഞിമരം എന്റെ കൂട്ടായിരുന്നു,ആ മരത്തിന്റെ ഇലത്തുമ്പുകളിലായിരുന്നു ഞാന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയിരുന്നത്.പ്രഭാതങ്ങളിലെ മഞ്ഞുതുള്ളികള്‍ അവക്ക് കൂട്ടിരുന്നു. സ്വര്‍ണ്ണത്തിളക്കമുള്ള കിരണങ്...ങള്‍ അവക്ക് പൊന്ന് നല്‍കി. ഒരു കൊടും വേനലില്‍ ആ ഇലകളെല്ലാം പൊഴിഞ്ഞുപോയി.കളങ്കമില്ലാതെ നിസ്സഹായരായി ഇലകള്‍ ആ മരച്ചുവട്ടില്‍ കരിഞ്ഞ് കിടന്നു. കൂട്ടിരുന്നവര്‍ കനലുകളായി ആ ചില്ലകളില്‍ പടര്‍ന്നു,കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിയപ്പോ ഞാന്‍ കണ്ടു ആ പഴയ മരം.എന്റെ സ്വപ്നങ്ങളെ പോലെതന്നെ കരിഞ്ഞുണങ്ങി വിളറി വെളുത്ത് ...എനിക്കിനി സ്വപ്നങ്ങള്‍ കാണണ്ട.അവയെന്നെ പേടിപ്പെടുത്തുന്നില്ലെങ്കില്‍ കൂടി....See more
      18 April at 17:59 · · 2 peopl

No comments:

Post a Comment